നഴ്‍സുമാരുടെ പ്രവര്‍ത്തികള്‍ക്ക് ആദരവുമായി സംവിധായകൻ ഷാജി കൈലാസ്.
കരുത്തൻ, സ്വതന്ത്രൻ, പ്രചോദനം, കഠിനാധ്വാനം, വിശ്വസനീയമായത്, നിശ്ചയദാര്‍ഢ്യം, വിശ്വസ്‍തൻ, സമർപ്പിതൻ , കരുതൽ, അനുകമ്പയുള്ളവൻ, എല്ലാത്തിനും ഒരു പേര് മാത്രമേയുള്ളൂ. നഴ്‍സ്. ഷാജി കൈലാസ് നഴ്‍സുമാരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അവൾ ഒരു മാലാഖയാണ്, അവളുടെ പുഞ്ചിരി നിരവധി ജീവിതങ്ങളെ തിരികെ കൊണ്ടുവരുന്നു. ജോലിക്ക് ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവളാണ്. അവൾ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു, ഒരു മാലാഖയെന്ന നിലയിൽ അവളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക. എല്ലാ നഴ്‌സുമാർക്കും വലിയ സല്യൂട്ട് എന്നും ഫോട്ടോ ഷെയര്‍ ചെയ്‍ത് ഷാജി കൈലാസ് എഴുതിയിരിക്കുന്നു.
