Asianet News MalayalamAsianet News Malayalam

സെക്കൻഡ് ഷോ ഇല്ല, തിയറ്ററുകളിലെ പ്രദര്‍ശനം ഒമ്പതിന് തന്നെ അവസാനിക്കാൻ നിര്‍ദ്ദേശിച്ചതായി ഫിയോക്

തിയറ്ററുകളിലെ പ്രദ‍ർശനം രാത്രി ഒമ്പത് മണിക്കുതന്നെ അവസാനിപ്പിക്കാൻ നി‍ർദേശം നൽകി.

covid precaution theatre timing
Author
Kochi, First Published Apr 15, 2021, 8:12 PM IST

സിനിമാ ശാലകളിലെ പ്രദ‍ർശനം രാത്രി ഒമ്പത് മണിക്കുതന്നെ അവസാനിപ്പിക്കാൻ തിയേറ്ററുകൾക്ക് നി‍ർദേശം നൽകിയതായി  പ്രദർശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തിൽ സർക്കാർ നി‍ർദേശത്തോട് പൂർണമായി സഹകരിക്കും.  പ്രദ‍ർശനം രാവിലെ ഒമ്പതിന് ആരംഭിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. രാജ്യത്താകെ കൊവിഡ് കണക്കുകള്‍ ക്രമതീതമായി ഉയരുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെ കൊവിഡ് വ്യാപന തോത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

തിയറ്ററുകളില്‍ നേരത്തെ സെക്കൻഡ് ഷോ ഇല്ലാതെ തുറക്കാൻ അനുമതി നല്‍കിയെങ്കിലും പ്രതീഷേധമുയര്‍ന്നിരുന്നു. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്ന് സെക്കൻഡ് ഷോ അനുവദിക്കുകയായിരുന്നു. രാജ്യത്ത് ആകെ കൊവിഡ് കണക്കുകള്‍ ക്രമീതമായ ഉയരുകയാണ്. തുടര്‍ന്നാണ് ഇപോള്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത്.

ബാറുകളും ഒമ്പത് മണിക്ക് തന്നെ അടക്കണം.

വ്യാപാര സ്ഥാപനങ്ങള്‍ ഹോം ഡെലിവറി വ്യാപിക്കാൻ ശ്രമിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Follow Us:
Download App:
  • android
  • ios