മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

വിജയ് സേതുപതിയെ (Vijay Sethupathi) നായകനാക്കി വിഘ്‍നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍' (Kaathuvaakula Rendu Kaadhal). നയന്‍താര (Nayanthara), സാമന്ത (Samantha) എന്നിവരാണ് നായികമാരായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്തും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ശ്രീശാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ പുറത്തുവന്നത്. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. 

Scroll to load tweet…

സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‍നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. നയന്‍താര 'കണ്‍മണി'യായും സാമന്ത 'ഖദീജ'യായും എത്തുന്നു. നയന്‍താരയും സാമന്തയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. വിഘ്‍നേഷ് ശിവന്‍റെ നാലാമത്തെ ചിത്രമാണിത്. കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പിആർഒ ആതിര ദിൽജിത്ത്.