ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ്. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയ മോദി ദില്ലിയില്‍ ലഭിച്ച സ്വീകരണത്തിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദിയെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയത്. ദില്ലിയിലെ അവിസ്മരണീയമായ സ്വീകരണം എന്ന കുറിപ്പോടെയായിരുന്നു മോദിയുടെ ട്വീറ്റ്. എന്നാല്‍ ഇതിന് മറുപടിയായി ബിരിയാണി കൊടുത്താലും ആളുകൂടുമെന്ന് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. 

'പരമോന്നത നേതാവ് അദ്ദേഹത്തിന്‍റെ ആളുകള്‍ സംഘടിപ്പിച്ച സ്വീകരണത്തിലെ ആള്‍ക്കൂട്ടത്തെ കുറിച്ച് വീമ്പുപറയുകയാണ്. ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി നല്‍കിയാണ്  ആളെ കൂട്ടുന്നത്'- സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. 'മൊഗാംബോ ഖുശ് ഹുവാ' എന്ന മിസ്റ്റര്‍  ഇന്ത്യ സിനിമയിലെ അമരിഷ് പുരിയുടെ പ്രശസ്തമായ സംഭാഷണവും സിദ്ധാര്‍ഥ് ട്വീറ്റിനൊപ്പം ചേര്‍ത്തു.