പിന്നാലെ വാശിയേറിയ മത്സരമായിരുന്നു എല്ലാവരും നടത്തിയത്. ഒടുവിൽ ലക്ഷ്മി ജയനെയും ഭാ​ഗ്യലക്ഷ്മിയെയുമാണ് ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് തിരഞ്ഞെടുത്തു.

ബി​ഗ് ബോസിലെ ആദ്യത്തെ ഡെയ്ലി ടാസ്ക്കിൽ വാശിയോടെ മത്സരാർത്ഥികൾ ഏറ്റുമുട്ടി. ഫിറോസിനെ കൺഫഷൻ റൂമിലേക്ക് വിളിച്ചായിരുന്നു ബി​ഗ് ബോസ് ടാസ്ക് നൽകിയത്. 'കെ കെപി പി' എന്നായിരുന്നു ഡെയ്ലി ടാസ്ക്കിന്റെ പേര്. 

മാർക്ക് ചെയ്തിരിക്കുന്ന വൃത്തത്തിനകത്ത് ഒരു ബോൾ ഉണ്ടായിരിക്കും. ഓരോ തവണയും രണ്ട് പേർ വീതമാണ് മത്സരിക്കേണ്ടത്. പിന്നാലെ ബി​ഗ് ബോസ് പറയുന്ന ഏതാനും വാക്കുകൾ ഏതൊക്കെയാണെന്ന് മത്സരാർത്ഥികൾ തൊട്ട് കാണിക്കണം. തുടർന്ന് ആദ്യം ബോൾ എടുക്കുന്നവരാകും വിജയികൾ. ഇതിൽ വിജയിക്കുന്ന രണ്ട് പേരാകും ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുക. ടാസ്ക് കേട്ടതും എല്ലാവരും ആവേശത്തോടെയാണ് ടാസ്ക് എറ്റെടുത്തത്. 

പിന്നാലെ വാശിയേറിയ മത്സരമായിരുന്നു എല്ലാവരും നടത്തിയത്. ഒടുവിൽ ലക്ഷ്മി ജയനെയും ഭാ​ഗ്യലക്ഷ്മിയെയുമാണ് ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് തിരഞ്ഞെടുത്തു. ലക്ഷ്മിക്ക് നാല് പോയിന്റും ഭാ​ഗ്യലക്ഷ്മിക്ക് മൂന്ന് പോയിന്റുമാണ് കിട്ടിയത്. ഈ തീരുമാനത്തെ കുടുംബാം​ഗങ്ങൾ എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.