ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് ടീസർ എത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്.
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണന്റെ ടീസർ എത്തി. ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് ടീസർ എത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്. താരം തന്നെയാണ് തന്റെ ട്വീറ്റർ പേജിലൂടെ ടീസർ പങ്കുവച്ചത്. രജിഷ വിജയനാണ് നായിക.
ഒരു കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചിക്കൊണ്ടു പോകുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് പരസ്പരം കൊലവെറിയിൽ പാഞ്ഞടുക്കുന്ന ജനങ്ങളെയും കാണാം. അവർക്കിടയിലേക്ക് ധനുഷ് കുതിരപ്പുറത്ത് എത്തുന്നതോടെ ടീസർ അവസാനിക്കുകയും ചെയ്യുന്നു.
ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനല്‍ വേലിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

