അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകളും വരുന്നുണ്ട്. വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാൻ കാത്തിരിക്കുന്നക്കായി ഡിജിറ്റൽ സ്ട്രീമിംഗില്‍ 'ഡെഡ്‌പൂൾ ആന്‍റ് വോൾവറീൻ' ഉടൻ ലഭ്യമാകും.
മുംബൈ: മാര്‍വെലിന്‍റെ ഏറ്റവും പുതിയ ചിത്രം 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' ബോക്സോഫീസില്‍ മികച്ച നേട്ടം കൈവരിക്കുകയാണ്. ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ തന്നെയാണ് ആദ്യവാരത്തില്‍ കുതിക്കുന്നത്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറീന്‍ ആദ്യ അഞ്ച് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയിട്ടുള്ള നെറ്റ് കളക്ഷന്‍ 79 കോടിയാണ്. ഗ്രോസ് 101 കോടിയും. 100 കോടി ക്ലബ്ബിലെത്താന്‍ ബോളിവുഡിലെ പല സൂപ്പര്‍താര ചിത്രങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ നേട്ടമെന്ന് ആലോചിക്കണം. പല ഭാഷാ പതിപ്പുകളാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അക്കൂട്ടത്തില്‍ ഹിന്ദി പതിപ്പിനാണ് കളക്ഷന്‍ കൂടുതല്‍.
അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകളും വരുന്നുണ്ട്. വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാൻ കാത്തിരിക്കുന്നക്കായി ഡിജിറ്റൽ സ്ട്രീമിംഗില്‍ 'ഡെഡ്‌പൂൾ ആന്‍റ് വോൾവറീൻ' ഉടൻ ലഭ്യമാകും. തുടക്കത്തിൽ, പ്രീമിയം വീഡിയോ ഓൺ ഡിമാൻഡ് സേവനങ്ങളിലൂടെയാണ് ചിത്രം പുറത്തിറക്കുക. പ്രൈം വീഡിയോ, ആപ്പിൾ ടിവി, വുഡു, ഗൂഗിൾ പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സിനിമ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ ആരാധകർക്ക് അവസരം ലഭിക്കുമെന്നാണ് വിവരം.
എന്നാല്‍ മിക്കവാറും ഇന്ത്യയില്‍ ഈ സേവനം ലഭ്യമാകുമോ എന്ന് വ്യക്തമല്ല. പിവിഒഡി റിലീസുകൾ സാധാരണയായി വാങ്ങുന്നതിന് ഏകദേശം 48 മണിക്കൂർ വാടകയ്ക്ക് 19.99 ഡോളറാണ് ആണ്. സിനിമയുടെ പിവിഒഡി റിലീസ് അതിൻ്റെ തിയറ്റർ റിലീസിന് ഏകദേശം 60 ദിവസങ്ങൾക്ക് ശേഷമാണ് പ്രതീക്ഷിക്കുന്നത്. അതായത് സെപ്റ്റംബർ 17ന് ചിത്രം പിവിഒഡിയായി ലഭിച്ചേക്കും.
അതേ സമയം പിവിഒഡി കാലയളവിന് ശേഷം 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' ഡിസ്നി+ ൽ സ്ട്രീം ചെയ്യും. ആര്‍ റൈറ്റഡ് കണ്ടന്‍റ് ആയിട്ടും എല്ലാ മാർവൽ സിനിമകളെയും ഡിസ്നി+ സേവനത്തിൽ ഏകീകരിക്കാനുള്ള ഡിസ്നിയുടെ നിലപാടിന്‍റെ ഭാഗമായിരിക്കും ഈ ചിത്രം ഡിസ്നി പ്ലസില്‍ എത്തുക.
റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം ആഗോള ബോക്സോഫീസില്‍ 4000 കോടിക്ക് അടുത്ത കളക്ഷന്‍ നേടിയിട്ടുണ്ട്. അമേരിക്കൻ വിപണിയിൽ ഷോൺ ലെവി സംവിധാനം ചെയ്ത ചിത്രം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.
കനത്ത മഴ; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം
Wayanad Landslide Live: ഉള്ളുലഞ്ഞ് നാട്; മരണം 249 ആയി, കാണാതായത് 240 പേരെ
