ദീപക് പറമ്പോലിന് കരിയർ ബ്രേക്ക് ആകുമോ ഈ ചിത്രം? 'ഇമ്പം' വരുന്നു
ശ്രീജിത്ത് ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം

മലയാളത്തിന്‍റെ യുവതാരനിരയില്‍ അടുത്തകാലത്ത് സജീവമായ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് ദീപക് പറമ്പോല്‍. ചാവേർ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ഇമ്പം. ചാവേറിലെ സൂരജ് ആണെങ്കിലും കണ്ണൂർ സ്ക്വാഡിലെ റിയാസ് ആണെങ്കിലും പ്രേക്ഷകരുടെ മനസിൽ തറച്ച് നിന്ന കഥാപാത്രങ്ങളാണ്. മലർവാടി ആർട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം കുറിച്ച് 2010 മുതൽ മലയാള സിനിമയുടെ ഭാഗമായി മാറിയ ദീപക്കിനെ ഇപ്പോഴാണ് കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.
ഏത് വേഷം കിട്ടിയാലും അത് ഗംഭീരമാക്കാനുള്ള സ്കിൽ ഉള്ളയാളാണ് താനെന്ന് ദീപക് ഒടുവിലിറങ്ങിയ തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ച് കഴിഞ്ഞു. കണ്ണൂർ സ്ക്വാഡിലെ റിയാസ് എന്ന വില്ലൻ വേഷം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ഇനിയിറങ്ങാൻ പോകുന്ന ഇമ്പവും അതുപോലെ താരത്തിന് കരിയർ ബ്രേക്ക് നൽകാനുതകുന്ന ചിത്രങ്ങളിലൊന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ പതിമൂന്ന് വർഷമായി താൻ മലയാള സിനിമയിൽ സർവൈവ് ചെയ്തു എന്നാണ് തന്റെ സിനിമാജീവിതത്തെക്കുറിച്ച് ദീപക് സ്വയം പറയുന്നത്. ഒരുപാട് വലിയ കഥാപാത്രങ്ങൾ ചെയ്തില്ലെങ്കിലും വിജയിച്ച സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. സർവൈവ് ചെയ്യാനുള്ള കഥാപാത്രങ്ങൾ ലഭിച്ചു. വളരെ ഹിറ്റ് ആയിട്ടുള്ള സിനിമകളിൽ ശ്രദ്ധിക്കപ്പെടാനാകുന്ന വേഷങ്ങൾ ചെയ്തു എന്നും ദീപക് പറയുന്നു.
ശ്രീജിത്ത് ചന്ദ്രനാണ് ഇമ്പം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എൻറർടെയ്നർ ആയിരിക്കും. വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവരാണ് ഇമ്പത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
മീര വാസുദേവ്, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്ട്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക