ദീപികയുമായുള്ള കൂടിക്കാഴ്ചയുടെ ഊഷ്മള ചിത്രങ്ങള്‍ നീതു കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക്: രണ്‍ബീര്‍ കപൂറുമായി പിരിഞ്ഞെങ്കിലും രണ്‍ബീറിന്‍റെ മാതാപിതാക്കളുമായി ഇപ്പോഴും നല്ല സ്നേഹ ബന്ധത്തിലാണ് ദീപിക പദുക്കോണ്‍. ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പങ്കെടുത്തതിന് പിന്നാലെ ന്യൂയോര്‍ക്കില്‍ കാന്‍സര്‍ ചികിത്സയുമായി കഴിയുന്ന രണ്‍ബീറിന്‍റെ പിതാവ് റിഷി കപൂറിനെ ദീപിക കണ്ടു. ദീപികയുമായുള്ള കൂടിക്കാഴ്ചയുടെ ഊഷ്മള ചിത്രങ്ങള്‍ നീതു കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

നീതു കപൂര്‍ പങ്കുവെച്ച ചിത്രത്തിന് ആദ്യം കമന്‍റ് ചെയ്തത് രണ്‍ബീര്‍ കപൂറിന്‍റെ സഹോദരി റിധിമ കപൂറാണ്. റിഷി കപൂറിന്‍റെ കഴുത്തില്‍ കയ്യിട്ട് നില്‍ക്കുന്ന ദീപികയുടെ മനോഹര ചിത്രം റണ്‍ബീറിന്‍റെ കുടുംബവുമായുള്ള ദീപികയുടെ അടുപ്പം വ്യക്തമാക്കുന്നതാണ്. കാന്‍സറിനെ തുടര്‍ന്ന് എട്ടുമാസമായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു റിഷി കപൂര്‍. രോഗം ഭേദമായതോടെ ഉടനെ റിഷി കപൂറിന് നാട്ടിലേക്ക് മടങ്ങാം.

View post on Instagram