ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച്  ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്  സിനിമ ഒരുങ്ങിയിരിക്കുന്നത്. ഛപാകിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ സിനിമയുടെ തുടക്കം മുതലേ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കവേ ദീപിക പദുക്കോണ്‍ വികാരാധീനയായി.

ട്രെയിലർ കണ്ടതിനുശേഷം ഞങ്ങളെ സ്റ്റേജിലേക്ക് വിളിക്കുമെന്ന് ഞാൻ കരുതി. അതിനുശേഷം എനിക്ക് സംസാരിക്കേണ്ടിവരുമെന്ന് എനിക്കറിയില്ലായിരുന്നു- പറയുന്നതിനിടെ ദീപികയുടെ കണ്ണ് നിറഞ്ഞു. ഛപാക്  എന്ന സിനിമയും കഥാപാത്രവും എത്രത്തോളം തന്നെ സ്വാധീനിച്ചുവെന്നും ഹൃദയത്തെ സ്‍പര്‍ശിച്ചതെന്നും പറയുകയായിരുന്നു ദീപിക പദുക്കോണ്‍.  കഥ വിവരിക്കുമ്പോള്‍ മുഴുവൻ സമയം ഇരിക്കാറുള്ളത് സാധാരണയല്ല. സാധാകരണയായി സിനിമ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മുഴുവൻ സമയം ഇരിക്കേണ്ടിയും വരും. ഇത് അങ്ങനെ ആയിരുന്നില്ല. സംവിധായിക കഥ പറഞ്ഞ് തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ മനസ്സിലായി. വളരെ സ്‍നേഹത്തോടെയും ഉത്സാഹത്തോടെയും ഉത്തരവാദിത്തത്തോടെയും കൃത്യമായും ചെയ്‍ത സിനിമയാണ്- ദീപിക പദുക്കോണ്‍ പറഞ്ഞു.