രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് ദീപിക പദുക്കോണ്‍. ചുരങ്ങിയകാലം കൊണ്ട് തന്നെ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി. ദീപിക പദുക്കോണിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദീപിക പദുക്കോണിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഡലിംഗിന്റെ ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വളരെ കുട്ടിക്കാലത്തുള്ള ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  പ്രിന്റ് മാധ്യമത്തിലെ പരസ്യത്തിനാണ് മോഡല്‍ ആയിരിക്കുന്നത്. ചെറുപ്പത്തിലെ തുടങ്ങി എന്ന് അടിക്കുറിപ്പും എഴുതിയിരിക്കുന്നു. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയത്തില്‍ ചെറുപ്പത്തിലെ കഴിവുതെളിയിച്ചുണ്ടെന്ന് വ്യക്തമാകുന്നുവെന്ന് ആരാധകര്‍ പറയുന്നു.