രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് ദീപിക പദുക്കോണ്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. ദീപിക പദുക്കോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തന്റെ മുൻ പ്രണയത്തെ കുറിച്ച് ദീപിക പദുക്കോണ്‍ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അയാള്‍ തന്നെ വഞ്ചിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ പ്രണയം തകര്‍ന്നത് എന്ന് ദീപിക പദുക്കോണ്‍ പറയുന്നു.

വഞ്ചിക്കുകയാണ് എന്ന് തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തു. ലൈംഗികത എന്നെ സംബന്ധിച്ച് ശാരീരികം മാത്രമല്ല, മാനസികവുമായിരുന്നു. ഞാൻ ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു. ഒരിക്കല്‍ വിശ്വാസം നഷ്‍ടപ്പെട്ടാല്‍ പിന്നെ ബന്ധങ്ങള്‍ തുടരാനാകില്ലെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. അയാള്‍ വഞ്ചിക്കുകയാണ് എന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോഴും അയാള്‍ക്ക് ഞാൻ വീണ്ടും അവസരം നല്‍കി. അയാള്‍ ഒരു അവസരത്തിനായി കേണപേക്ഷിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ ഞാൻ അയാളെ കയ്യോടെ പിടികൂടി. അയാളെ മറക്കാൻ കുറെ സമയമെടുത്തുവെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു. രണ്‍വിര്‍ സിംഗുമായി പ്രണയത്തിലാകുന്നതിനും പിന്നീട് വിവാഹം കഴിക്കുന്നതിനും മുമ്പ് ദീപിക പദുക്കോണ്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിനാല്‍ തന്നെ രണ്‍ബീര്‍ കപൂറിനെ കുറിച്ചാണ് ദീപിക പദുക്കോണ്‍ പറയുന്നത് എന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.