മുംബൈ: ബോളിവുഡിലെ ക്യൂട്ട് ജോഡിയെന്ന് അറിയപ്പെടുന്നവരാണ് ദീപിക പാദുക്കോണും രണ്‍വീര്‍ സിംഗും. ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലുടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഇന്‍സ്റ്റഗ്രാമില്‍ ദീപിക പങ്കുവച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

തങ്ങളുടെ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. രണ്‍വീറിനെ ഈ അടുത്ത് നല്‍കിയൊരു അഭിമുഖത്തിന്റെ പേരില്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. ദീപികയുടെ അമ്മയും അച്ഛനും അയച്ച മെസേജുകളും രണ്‍വീര്‍ നല്‍കിയ മറുപടിയും സ്ക്രീന്‍ ഷോട്ടിലുണ്ട്.

ചാറ്റിലെ ഏറ്റവും രസകരമായ വസ്തുത രണ്‍വീറിന്റെ പേരാണ്. രണ്‍വീറിന്റെ പേര് ദീപിക സേവ് ചെയ്തിരിക്കുന്നത് ഹാന്‍ഡ്സം എന്നാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ സ്ക്രീന്‍ ഷോട്ട് വൈറലാകുന്നത്. വളരെ രസകരമായ അഭിമുഖം. ഓരോ നിമിഷവും ആസ്വദിച്ചു എന്നായിരുന്നു ദീപികയുടെ അമ്മ ഉജ്ജ്വല പദുക്കോണ്‍ പറഞ്ഞത്. ഇതിന് നന്ദി പറയുന്നുണ്ട് രണ്‍വീര്‍.