രണ്ടായിരുപത്തിയൊന്നിനെ യാത്രയാക്കി ഫോട്ടോകള്‍ പങ്കുവെച്ച് ദീപിക പദുക്കോണ്‍.
രണ്ടായിരുപത്തിയൊന്നിനെ യാത്രയാക്കി പുതുവര്‍ഷത്തെ ഓരോരുത്തരും വരവേല്‍ക്കുകയാണ്. 2021ലെ നേട്ടങ്ങളുടെയും നഷ്‍ടങ്ങളുടെയും കണക്കെടുപ്പ് ഓരോരുത്തരും കുറച്ചുദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്‍ക്കുകയാണ്. 2021ലെ മികച്ച സന്ദര്‍ഭങ്ങള്‍ ഓരോന്നിനെയും ഓര്‍ത്തെടുക്കുന്നു താരങ്ങളടക്കമുള്ളവര്‍. തന്റെ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ഫോട്ടോകളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി ദീപിക പദുക്കോണും (Deepika Padukone).
ഇഷ്‌ടപ്പെടുന്ന എല്ലാ കാര്യങ്ങളുടെയും വർഷാവസാന ഫോട്ടോകള്‍ എന്നാണ് ദീപിക പദുക്കോണ്‍ എഴുതിയിരിക്കുന്നത്. ഭക്ഷണം, പൂക്കൾ, യാത്രകൾ... എന്നിങ്ങനെയാണ് ദീപീക പദുക്കോണ്‍ പങ്കുവെച്ചിരിക്കുന്നത്. ദീപിക പദുക്കോണ്‍ സ്വന്തം ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. രണ്‍വീര്‍ സിംഗ് ചിത്രം '83' ആണ് ദീപിക പദുക്കോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
രണ്‍വീര്‍ സിംഗിന്റെ നായക കഥാപാത്രത്തിന്റെ ഭാര്യയായിട്ട് തന്നെയാണ് ദീപിക പദുക്കോണ്‍ അഭിനയിച്ചത്. കപില്‍ ദേവ് ആയിട്ടായിരുന്നു ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് അഭിനയിച്ചത്. കബിര്‍ ഖാൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. തിയറ്ററില്‍ തന്നെ റിലീസ് ചെയ്‍ത '83'ന്റെ നിര്‍മാണത്തിലും ദീപിക പദുക്കോണ്‍ പങ്കാളിയായിരുന്നു.
'ഗെഹ്രൈയാൻ' എന്ന ചിത്രമാണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചത്. ശകുൻ ബത്ര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഹൃത്വിക് റോഷറിന്റെ 'ഫൈറ്ററെ'ന്ന ചിത്രം ദീപിക പദുക്കോണ്‍ നായികയായി 2023ജനുവരി 26ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
