കൊച്ചി: തന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി 'നവകേരള പീപ്പിള്‍സ് പാര്‍ട്ടി'യുടെ ഔദ്യോഗിക പതാക പുറത്തിറക്കി നടന്‍ ദേവന്‍. ഒരു മുന്നണിയിലും സഹകരിക്കാതെ  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആണ് ദേവന്‍റെ തീരുമാനം. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുന്നണികൾക്കുള്ള ഒരു ബദലാണ് സ൦സ്ഥാന൦ ആവശ്യപ്പെടുന്നതെന്നും ദേവൻ കൊച്ചിയിൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നത് തൃശൂരില്‍ നിന്നായിരിക്കുമെന്ന് ദേവന്‍ നേരത്തെ അറിയിച്ചിരുന്നു. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അതേസമയം ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകരെ കൂടെകൂട്ടുന്നില്ലെന്നും ദേവന്‍ പറഞ്ഞിരുന്നു. കോളെജ് വിദ്യാഭ്യാസകാലത്ത് കെഎസ്‍യു പ്രവര്‍ത്തകനായിരുന്ന ദേവന്‍ 2004ല്‍ ഒരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്നായിരുന്നു അതിന്‍റെ പേര്.