മലയാളത്തിലും തമിഴകത്തും ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ താരമാണ് ദേവയാനി. മോഹൻലാല്‍, മമ്മൂട്ടി, അജിത്ത്, വിജയ് അങ്ങനെ സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായി. ദേവയാനിയുടെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. തമിഴകത്തെ സൂപ്പര്‍താരങ്ങളായ അജിത്തിനെയും വിജയ്‍യെയും കുറിച്ച് ദേവയാനി പറയുന്നത് രണ്ടുപേരും പ്രതിഭാസങ്ങളാണ് എന്നാണ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവയാനി ഇക്കാര്യം പറയുന്നത്.

അജിത്തും വിജയ്‍യും കരയും കടലും പോലെ രണ്ട് പ്രതിഭാസങ്ങളാണ്. അവരെ താരതമ്യം ചെയ്യാൻ കഴിയില്ല. എന്റെ കരിയറിന്റെ തുടക്കത്തിലാണ് അവരുടെ നായികയാകുന്നത്. പക്ഷേ അന്നും അവര്‍ അഭിനയത്തില്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. ദൈവത്തിന്റെ വരദാനമാകാം അത്. കഠിന പ്രയത്‍നത്തിന്റെ പ്രതിഫലം എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയാതെ ഞാൻ അജിത്ത് സാറിനെയും വിജയ് സാറിനെയും ചൂണ്ടിക്കാണിക്കും. അവര്‍ സ്വയം അതിന്റെ ഉത്തരങ്ങളായി മാറും- ദേവയാനി പറയുന്നു.