കുട്ടിയെ അച്ഛനാണ് സൂപ്പറായി നോക്കുന്നത് എന്നും ദേവിക പറയുന്നു.
ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയുടെ ആദ്യകാല എഡിഷനിലൂടെയാണ് വിജയ് മാധവ് ഏവർക്കും സുപരിചിതനായത്. സീരിയലുകളിലൂടെയും ടി.വി പരിപാടി അവതരണത്തിലൂടെയുമാണ് ദേവികയെ എല്ലാവരും അറിയുന്നത്. സീരിയലിന്റെ ഭാഗമായി ഇടയ്ക്ക് വിജയ് മാധവിന്റെ അടുത്ത് പാട്ട് പഠിക്കാനായി പോയിരുന്നു ദേവിക. അടുത്ത സുഹൃത്തുക്കളായിരുന്ന വിജയിയും ദേവികയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഇപ്പോൾ എല്ലാ വീഡിയോയിലും കുഞ്ഞിന്റെ വിശേഷങ്ങളാണ് തരങ്ങൾക്ക് പറയാനുള്ളത്. ഇപ്പോഴിതാ പ്രേക്ഷകരുടെ കമന്റിന് മറുപടി നൽകുകയാണ് ദേവിക. 'എല്ലാവരുടെ മെസേജുകളും മാഷ് എന്നെ വായിച്ച് കേൾപ്പിക്കാറുണ്ട്. അതിൽ ഒരുപാട് പേർ പറഞ്ഞിരുന്നു നന്നായി വിശ്രമിക്കണമെന്ന്. ശരിക്കും ഞാൻ കംപ്ലീറ്റ് റെസ്റ്റാണ്. വീഡിയോ എടുക്കുന്ന സമയത്തും കുട്ടിക്ക് പാല് കൊടുക്കുന്ന സമയത്തും മാത്രമാണ് ഞാൻ ആക്ടീവായി ഇരിക്കുന്നത്. അല്ലാത്തപ്പോഴെല്ലാം കംപ്ലീറ്റ് റസ്റ്റാണ്.
പിന്നെ നമുക്ക് ഒരു എന്റർടെയ്ൻമെന്റൊക്കെ വേണ്ടെ. നിങ്ങളുടെ മെസേജുകൾ വായിക്കുമ്പോഴും നിങ്ങളോട് സംസാരിച്ചിരിക്കുമ്പോഴും ഒരുപാട് സന്തോഷമാണ്. ആരൊക്കയോ കൂടെയുണ്ട് എന്നൊരു ഫീൽ വരാറുണ്ട് എന്നാണ് ദേവിക പറയുന്നത്. അച്ഛനാണ് കുട്ടിയെ സൂപ്പറായി നോക്കുന്നത്. ഞാൻ കുഞ്ഞിനെ കുളിപ്പിക്കാമെന്നാണ് മാഷ് പറഞ്ഞ് നടക്കുന്നത്. മാഷ് കുഞ്ഞിനെ കുളിപ്പിക്കുന്ന വീഡിയോ ഞാൻ ഷൂട്ട് ചെയ്‍ത് ഇടുമെന്നും ദേവിക പറഞ്ഞു. 'പവിത്രം' സിനിമയിലെ 'ചേട്ടച്ഛനെ' പോലെ ഞാനും നല്ലൊരു അച്ഛനായിരിക്കും എന്നാണ് ഇതിന് വിജയ് മാധവ് നൽകുന്ന മറുപടി.
തീർത്തും സ്വാഭാവിക ജീവിതത്തിലൂടെ ഗർഭകാലം രസകരമായി കൊണ്ടുപോകുന്ന കാഴ്‍ചകൾ ദേവികയും വിജയ് മാധവും പോസ്റ്റ് ചെയ്യുമായിരുന്നു. സംഗീതവും പാചകവുമായിരുന്നു ഇതിൽ പ്രധാനം.
Read More: 'എന്റെ ഡ്രീം കോമ്പോ', പുതിയ സിനിമയുടെ ആവേശം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
