തൃശ്ശൂർ: സംസ്ഥാനത്തെ പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ധമാക്ക സിനിമയുടെ അണിയറ പ്രവർത്തകർ. തൃശ്ശൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വസ്ത്രങ്ങളും ധാന്യങ്ങളും കൈമാറി. നടൻ ധർമ്മജന്റെ നേതൃത്വത്തിലാണ് സാധനസാമഗ്രികൾ കൈമാറിയത്.

തന്റെ ഉടമസ്ഥതയിലുള്ള ഫിഷ് സെന്ററുകളിൽ ദുരിത ബാധിതർക്കായി കളക്ഷൻ സെന്റർ തുടങ്ങുമെന്ന് ധർമ്മജൻ അറിയിച്ചു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിലെ വിവിധ ഭാഗങ്ങളിൽ പു​രോ​ഗമിക്കുകയാണ്.

"