നിറവയറുമായി നിക്കി ഗൽറാണിയും ഉർവശിയും നിൽക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. നിറവയറുമായി നിക്കി ഗൽറാണിയും ഉർവശിയും നിൽക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാലതാരമായി പ്രേക്ഷഹൃദയങ്ങളിൽ ഇടംപിടിച്ച അരുൺ കുമാറാണ് ചിത്രത്തിലെ നായകൻ. മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ഇന്നസെന്റ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ്‌ കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബർ ഇരുപതിന് തിയേറ്ററിലെത്തും.