തെന്നിന്ത്യൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളാണ് ഗൌതം വാസുദേവ് മേനോന്റെ ചിത്രങ്ങള്‍. ഗൌതം വാസുദേവ് മോനോൻ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. പക്ഷേ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി.  ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 15നാണ് ചിത്രം റിലീസ് ചെയ്യുക.

എന്നൈ നോക്കി പായും തോട്ടയില്‍ ധനുഷ് ആണ് നായകൻ. നായികയായി മേഘ ആകാശ് എത്തുന്നു. ഒരു റൊമാന്റിക് തില്ലറാണ് ചിത്രം. സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീത പകരുന്നത് ധര്‍ബുക ശിവയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയും ചെയ്‍തിരുന്നു. എന്തായാലും നവംബര്‍ 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.