രു ഇടവേളയ്ക്ക് ശേഷം 'അത്‌രംഗി രേ' എന്ന ചിത്രത്തിലൂടെ  വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ് ധനുഷ്. അത്‌രംഗി രേയിൽ സാറ അലി ഖാനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓ​ഗസ്റ്റ് 6ന് ചിത്രം തിയറ്ററിൽ എത്തും. 

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ദില്ലിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ധനുഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ നേരത്തെ പങ്കുവച്ചിരുന്നു.

2013ൽ റിലീസ് ആയ 'രാഞ്ച്ന' എന്ന ചിത്രത്തിലാണ് ധനുഷ് ബോളിവുഡിൽ  നായകനായി എത്തിയത്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അത്.

അക്ഷയ് കുമാറിന്റെ 130-ാമത്തെ ചിത്രം കൂടിയാണ് 'അത്‌രംഗി രേ'. അദ്ദേഹം  തന്റെ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആവും ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് പറഞ്ഞിട്ടുള്ളത്. ദേശിയ പുരസ്‌കാര ജേതാവായ ഹിമാൻഷു ശർമയാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്.