Asianet News MalayalamAsianet News Malayalam

അവഞ്ചേർസ് സംവിധായകരുടെ ചിത്രത്തിൽ ധനുഷ്; 'ദ് ഗ്രേ മാൻ' വരുന്നു

ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത 'എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫാകിർ' എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

dhanush cast in russo brothers the gray man
Author
Chennai, First Published Dec 18, 2020, 9:05 AM IST

വഞ്ചേർസ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. 'ദ് ഗ്രേ മാൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്ക്രീനിൽ എത്തുക. നെറ്റ്ഫ്ലിക്‌സിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനാ ഡെ അർമാസ് ആണ് നായിക. 

വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ഇത് നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത 'എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ധനുഷ് ആരാധകർ. 

Follow Us:
Download App:
  • android
  • ios