തമിഴകത്ത് പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ധനുഷ്. ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ശ്രമിക്കുന്ന നടൻ. ധനുഷിന്റെ ആദ്യ ചിത്രങ്ങള്‍ക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്. ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ധനുഷ് പറയുന്നു.

രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആരും കൊതിക്കും. തന്റെ ഭാര്യ പിതാവ് കൂടിയായ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് ധനുഷ് പറയുന്നത്. എന്തായാലും രജനികാന്തിനെ നായകനാക്കി ധനുഷ്  സംവിധാനം ചെയ്യുന്ന സിനിമയ്‍ക്കായി കാത്തിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. നാൻ രുദ്രൻ എന്ന സിനിമയാണ് ധനുഷ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് വാര്‍ത്ത. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളാകുക. താൻ നായകനാകുന്ന സിനിമ തീര്‍ത്തതിന് ശേഷമാകും ധനുഷ് സംവിധാന ജോലികള്‍ തുടങ്ങുക. നാൻ രുദ്രൻ എന്ന സിനിമയില്‍ അദിതി റാവുവാണ് നായിക.