ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാൻ. 

നുഷ് വേഷമിടുന്ന ഹോളിവുഡ് ചിത്രം ദ ഗ്രേ മാന്റെ ചിത്രീകരണം ആരംഭിച്ചു. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

റൂസ്സോ ബ്രദേഴ്‌സ് തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ച്ചത്. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 
ഇത് നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

View post on Instagram

ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത 'എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ധനുഷ് ആരാധകർ.