ധനുഷ് നായകനാകുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. ചിത്രത്തിന് പേരിട്ടെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ സിനിമയുടെതായി ചില പേരുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുരുളി എന്നാണ് ചിത്രത്തിന്റെ പേര് എന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉലഗം സുട്രും വാലിബൻ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ലണ്ടനിലാണ് സുരുളിയുടെ ഷൂട്ടിംഗ് നടന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. സഞ്ചന നടരാജൻ, കലൈയരശൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.