കാർത്തികേയൻ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ധനുഷ് ആണ് ഓമിനെ നായകന്‍.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ഓം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ ക്യാരക്ടർ റിവീലിംഗ് ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്. കാർത്തികേയൻ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആക്ഷനും മാസും വ്യത്യസ്തമാർന്ന ഭാവങ്ങളും കലർന്നൊരു പക്കാ എന്റർടെയ്നർ കഥാപാത്രമാണ് ഇതെന്നാണ് ടീസർ നൽകുന്ന സൂചന.
ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ ഓമിൽ നസീറുദ്ദീന്‍ ഷായും അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.
രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. ഒക്ടോബര്‍ 16ന് ആണ് ചിത്രത്തിന്‍റെ റിലീസ്.



