രണ്ട് ദിവസം കൊണ്ട് ആഗോളതലത്തില്‍ 50 കോടി രൂപയിലധികം കളക്ഷനാണ് രായൻ നേടിയിരിക്കുന്നത്.
ധനുഷ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം രായന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. ഡയറക്ടറായും നടനായും തിളങ്ങുന്ന ധനുഷിനെ വീഡിയോയിൽ കാണാം. ചിത്രത്തിലെ പ്രധാന രംഗങ്ങളും ഒരു പാട്ട് സീനുകളും ഷൂട്ട് ചെയ്യുന്നതാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ധനുഷിന്റെ സംവിധാനത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്.
ജൂലൈ 26ന് ആയിരുന്നു ധനുഷ് സംവിധാനം ചെയ്ത രായൻ റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ കുതിപ്പ് നടത്തുകയാണ്. രണ്ട് ദിവസം കൊണ്ട് ആഗോളതലത്തില്‍ 50 കോടി രൂപയിലധികം കളക്ഷനാണ് രായൻ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന് ഛായാഗ്രാഹണം ചെയ്തത് ഓം പ്രകാശാണ്. സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കു. സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൂര്യ നായകനായി എത്തിയ സൂരറൈ പോട്രു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അപര്‍ണ അഭിനയിച്ച തമിഴ് ചിത്രം കൂടിയാണ് രായന്‍. സണ്‍ പിക്ചേഴാണ് ചിത്രത്തിന്‍റെ നിര്‍മാണം.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തിയത്. സണ്‍ നെക്സ്റ്റാണ് ധനുഷിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്.
ചെറിയ പരിക്കുണ്ട്, 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു; ഷൂട്ടിംഗ് സെറ്റ് അപകടത്തിന് പിന്നാലെ സംഗീത്
