പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിലെ ഒരു ഗാനം എഴുതി ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർ താരം ധനുഷ് ആണ്. സൂപ്പർ ഹിറ്റായ റൗഡി ബേബി എന്ന സോംഗിന് ശേഷം ധനുഷ് എഴുതി ആലപിക്കുന്ന ഗാനമാണ് ചിത്രത്തിലേത്. പൃഥ്വിരാജിന്റെ ഓണച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. സംഗീതം 4 മ്യൂസിക്‌സ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍.