Asianet News MalayalamAsianet News Malayalam

അടുത്ത റീ റിലീസ് തമിഴില്‍ നിന്ന്; എത്തുക ആ ധനുഷ് ചിത്രം

2012 മാര്‍ച്ച് 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

dhanush starrer 3 movie to be re released soon
Author
First Published Aug 15, 2024, 2:12 PM IST | Last Updated Aug 15, 2024, 2:12 PM IST

ഇന്ത്യന്‍ സിനിമയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ് റീ റിലീസ്. സമീപകാലത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ റീ റിലീസ് ചെയ്യപ്പെട്ടത് തമിഴ് ഭാഷയിലാണ്. അക്കൂട്ടത്തില്‍ പ്രമുഖരായ മിക്ക താരങ്ങളുടെയും ചിത്രങ്ങള്‍ ഉണ്ട്. ഇപ്പോഴിതാ മറ്റൊരു തമിഴ് നിന്ന് അടുത്തൊരു റീ റിലീസ് കൂടി എത്തുകയാണ്. ധനുഷിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച 3 എന്ന ചിത്രമാണ് അത്.

2012 മാര്‍ച്ച് 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ചിത്രം സെപ്റ്റംബര്‍ 14 ന് വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രുതി ഹാസന്‍ നായികയായെത്തിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, സുന്ദര്‍ രാമു, പ്രഭു, ഭാനുപ്രിയ, ജീവ രവി, രോഹിണി, ഗബ്രിയേല ചാള്‍ട്ടണ്‍, സുനിത ഗൊഗോയ്, സുമതി ശ്രീ, ബദവ ഗോപി, മനോജ് കുമാര്‍, അനുരാധ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ, ധനുഷ് രചനയും ആലാപനവും നിര്‍വ്വഹിച്ച വൈ ദിസ് കൊലവെറി ഡീ എന്ന ഗാനം വന്‍ ഹിറ്റ് ആയിരുന്നു.

ഗോപു അര്‍ജുന്‍ ഫിലിംസിന്‍റെ ബാനറില്‍ കസ്തൂരി രാജ വിജയലക്ഷ്മി നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം വേല്‍രാജ് ആയിരുന്നു. എഡിറ്റിംഗ് കോല ഭാസ്കര്‍. റൊമാന്‍റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് ഇത്. 

അതേസമയം ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രം രായന്‍ വന്‍ ഹിറ്റ് ആണ്. ചിത്രത്തിന്‍റെ സംവിധാനവും നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ധനുഷ് ആയിരുന്നു. കുബേരയാണ് ധനുഷ് നായകനാവുന്ന അടുത്ത ചിത്രം. ശേഖര്‍ കമ്മുലയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 

ALSO READ : ഇതാണ് 'സേവ്യര്‍ പോത്തന്‍'; 'ചിത്തിനി'യിലെ ജോണി ആന്‍റണിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios