Asianet News MalayalamAsianet News Malayalam

വമ്പൻ ഹിറ്റായി ക്യാപ്റ്റൻ മില്ലര്‍, ഒടിടിയില്‍ എവിടെ, എപ്പോള്‍?

ഒടിടിയില്‍ ക്യാപ്റ്റൻ മില്ലര്‍ എത്താനിരിക്കുകയാണ്.

 

Dhanush starrer Captain Millers ott release update out Netflix hrk
Author
First Published Jan 25, 2024, 10:55 AM IST

തമിഴകത്തിന്റെ ധനുഷ് വേറിട്ട ഒരു കഥാപാത്രവുമായി എത്തിയതാണ് ക്യാപ്റ്റൻ മില്ലര്‍. ഞെട്ടിക്കുന്ന പ്രകടനമാണ് നടൻ ധനുഷ് ചിത്രത്തില്‍ നടത്തിയത് എന്നാണ് പ്രതികരണങ്ങള്‍. വമ്പൻ വിജയം നേടാനും ധനുഷ് ചിത്രത്തിന് കഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ക്യാപ്റ്റൻ മില്ലര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സാണ് എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ധനുഷിന്റെ ക്യാപ്റ്റൻ മില്ലര്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ക്യാപ്റ്റൻ മില്ലര്‍ വെറും 50 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംവിധാനം അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയത്. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Read More: ബജറ്റ് വെറും 70 കോടി, കളക്ഷനില്‍ എക്കാലത്തേയും ഒന്നാമത്, ഒരു അപൂര്‍വ വിജയത്തിന്റെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios