Asianet News MalayalamAsianet News Malayalam

'യാരും ഇല്ല', 'നാനേ വരുവേൻ' ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്ത്

ധനുഷ് നായകനായ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ.

 

Dhanush starrer film Naane Varuvean song out
Author
First Published Oct 1, 2022, 7:54 PM IST

ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'നാനേ വരുവേൻ'. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'യാരും ഇല്ല' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ധനുഷ്.

'നാനേ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി ആണ്.

ധനുഷ് നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'തിരുച്ചിദ്രമ്പലം' എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തിരുച്ചിദ്രമ്പല'ത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി

Follow Us:
Download App:
  • android
  • ios