Asianet News MalayalamAsianet News Malayalam

ധനുഷ് എഴുതി പാടി നിത്യ മേനനൊപ്പം ചുവടുവെച്ച് ഹിറ്റായ ഗാനം- വീഡിയോ

'തിരുച്ചിദ്രമ്പലത്തിലെ' ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു.

 

Dhanush starrer film Thiruchitrambalam song out
Author
First Published Sep 12, 2022, 9:28 PM IST

തമിഴകത്ത് പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുന്ന ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്‍തത് മിത്രൻ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു. ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'മേഘം കറുക്കാത' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ആണ് ഗാനരചന. ധനുഷ് തന്നെ ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തില്‍ ധനുഷും നിത്യാ മേനോനും മനോഹരമായി ചുവടുകള്‍ വയ്‍ക്കുന്നതാണ് ഗാനരംഗം. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹിനി'ക്ക് ശേഷം മിത്രൻ ജവഹറും ധനുഷും ഒന്നിക്കുന്ന ചിത്രമെന്ന പ്രതീക്ഷകള്‍ നിറവേറ്റിയിരിക്കുകയാണ് 'തിരുച്ചിദ്രമ്പലം'.

കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് വിതരണം. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ഒടിടി റിലീസിന് ശേഷം ഒരിടവേളയ്‍ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'തിരുച്ചിദമ്പലം'.

'നാനേ വരുവേൻ' എന്ന ചിത്രവും ധനുഷ് നായകനായി ഒരുങ്ങുന്നുണ്ട്.  'നാനെ വരുവേൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവനും 'നാനെ വരുവേൻ' ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. 'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios