Asianet News MalayalamAsianet News Malayalam

സൈക്കോയായി ഞെട്ടിച്ച് ധനുഷ്,'നാനേ വരുവേൻ' ആദ്യ പ്രതികരണങ്ങള്‍

ധനുഷ് നായകനായി ഇന്ന് റിലീസ് ചെയ്‍ത ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.

Dhanush starrer Naane Varuvean audience responses
Author
First Published Sep 29, 2022, 1:57 PM IST

'തിരുച്ചിദ്രമ്പലം' എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ധനുഷിന്റേതായി തിയറ്ററിലെത്തിയിരിക്കുന്ന ചിത്രമാണ് 'നാനേ വരുവേൻ'. ഇന്ന് റീലീസ് ചെയ്‍തിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ധനുഷിന്റെ സഹോദരൻ കൂടിയായ സെല്‍വരാഘവനാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  യജ്ഞമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഒരു ഗംഭീര സൈക്കോ ത്രില്ലറാണ് എന്നാണ് 'നാനേ വരവേൻ കണ്ടവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.

ഇരട്ട സഹോദരൻമാരായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിച്ചിരിക്കുന്നത്. സൈക്കോ കഥാപാത്രമായി ധനുഷ് ഞെട്ടിച്ചിരിക്കുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍. എൻഗേജ് ചെയ്യിക്കുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്. യുവൻ ശങ്കര്‍ രാജയുടെ പശ്ചാത്തല സംഗീതവും അഭിനന്ദനം അര്‍ഹിക്കുന്നതാണ് എന്ന് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യങ്ങളില്‍ കുറിപ്പെഴുതിയവര്‍ പറയുന്നു.

'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായിക. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും.

ധനുഷ് നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'തിരുച്ചിദ്രമ്പലം' എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തിരുച്ചിദ്രമ്പല'ത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

Read More : 'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ

Follow Us:
Download App:
  • android
  • ios