Asianet News MalayalamAsianet News Malayalam

'പൊന്നിയിൻ സെല്‍വനെ' പേടിക്കാതെ എത്തിയ 'നാനേ വരുവേൻ' ആദ്യ ദിവസം നേടിയത്

ധനുഷ് നായകനായ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

 

Dhanush starrer Naane Varuvean box office report
Author
First Published Sep 30, 2022, 2:40 PM IST

ബ്രഹ്‍മാണ്ഡ റിലീസായ 'പൊന്നിയിൻ സെല്‍വനു' ഒരു ദിവസം മുന്നേ പ്രദര്‍ശനത്തിന് എത്തിയ  ധനുഷ്  ചിത്രമാണ് 'നാനേ വരുവേൻ'. നീണ്ട ഇടവേളയ്‍ക്ക് ശേഷം സഹോദരൻ സെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്നുവെന്ന പ്രത്യേകയുള്ള ചിത്രമായിരുന്നു ഇത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. 'പൊന്നിയിൻ സെല്‍വനെ' പേടിച്ച് പല ചിത്രങ്ങളും റീലീസ് മാറ്റിയെങ്കിലും നിശ്ചയിച്ച തിയ്യതിക്ക് പ്രദര്‍ശനത്തിനെത്തിയ 'നാനേ വരുവേ'ന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തമിഴ്‍നാട്ടില്‍ നിന്ന് ചിത്രം ആദ്യം നേടിയത് 7.4 കോടി രൂപയാണ് കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നു. സെല്‍വരാഘവനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ധനുഷ് നായകനായി ഇതിനുമുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' ആദ്യ ദിനം 7.4 കോടി തന്നെയാണ് തമിഴ്‍നാട്ടില്‍ നിന്ന് നേടിയതെങ്കിലും പിന്നീട് മികച്ച മൗത്ത് പബ്ലിസിറ്റിയുമായി ആഗോള കളക്ഷൻ 100 കോടിയിലെത്തിയിരുന്നു. മിത്രൻ ജവഹറാണ് ചിത്രം സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്.  'തിരുച്ചിദ്രമ്പലം' എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്‍തത്. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തിരുച്ചിദ്രമ്പല'ത്തിനുണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.  ഓം പ്രകാശ് ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് പ്രസന്ന ജി കെയാണ്.

Read More: വില്ലു കുലച്ച് പ്രഭാസ്, 'ആദിപുരുഷി'ന്റെ പുത്തൻ പോസ്റ്റര്‍

Follow Us:
Download App:
  • android
  • ios