Asianet News MalayalamAsianet News Malayalam

തിയറ്ററില്‍ വൻ ഹിറ്റ്, ഇനി 'തിരുച്ചിദ്രമ്പലം' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നൂറ് കോടി ക്ലബില്‍ ഇടംനേടിയ ചിത്രമാണ്  'തിരുച്ചിദ്രമ്പലം'.

Dhanush starrer Thiruchitrambalam gets ott release date
Author
First Published Sep 20, 2022, 10:47 AM IST

തമിഴകം ഒന്നടങ്കം ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. ധനുഷ് നായകനായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. 100 കോടി ക്ലബില്‍ ഇടംനേടുകയും ചെയ്‍തു. തിയറ്ററില്‍ ആളെക്കൂട്ടി പ്രദര്‍ശനം തുടരുമ്പോള്‍ 'തിരുച്ചിദ്രമ്പല'ത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്.

സണ്‍ എൻഎക്സ്ടിയിലാണ് 'തിരുച്ചിദ്രമ്പലം' സ്‍ട്രീം ചെയ്യുക. സെപ്റ്റംബര്‍ 23 മുതലാണ് മിത്രൻ ജവഹര്‍ സംവിധാനം ചെയ്‍ത ചിത്രം ലോകമെമ്പാടുമായി ഓണ്‍ലൈനില്‍ ലഭ്യമാകുക. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു.

കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് വിതരണം. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ഒടിടി റിലീസിന് ശേഷം ഒരിടവേളയ്‍ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'തിരുച്ചിദമ്പലം'.

'നാനേ വരുവേൻ' എന്ന ചിത്രവും ധനുഷ് നായകനായി ഒരുങ്ങുന്നുണ്ട്. 'നാനെ വരുവേൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവനും 'നാനെ വരുവേൻ' ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. 'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍

Follow Us:
Download App:
  • android
  • ios