ധനുഷ് നായകനായ തിരുച്ചിദ്രമ്പലം ഒടിടിയില്‍.

തമിഴകത്തിന്റെ പ്രിയ നായകൻ ധനുഷിന്റെ ചിത്രമാണ് തിരുച്ചിദ്രമ്പലം. സംവിധാനം മിത്രൻ ജവഹറായിരുന്നു. ധനുഷ് നായകനായ തിരുച്ചിദ്രമ്പലം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. നിത്യ മേനൻ നായികയുമായ ചിത്രം ഒടിടിയിലും റിലീസായിരിക്കുകയാണ്.

തിരുച്ചിദ്രമ്പലം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ കാണാനാകുക. ധനുഷ് നായകനായ റൊമാന്റിക് കോമഡി ചിത്രമായ തിരുച്ചിദ്രമ്പലത്തില്‍ പ്രകാശ് രാജ്, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, ശ്രീരഞ്‍ജിനി, സ്റ്റണ്ട് ശിവ, രേവതി, വിക്രം രാജ തുടങ്ങി ഒട്ടേറെ പേര്‍ വേഷമിടുന്നു. ധനുഷ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തിന്റെ ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചത്. സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു.

Scroll to load tweet…

പ്രേക്ഷകരെ വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന ധനുഷ് വീണ്ടും സംവിധായകനാകുന്ന ഡി 50ന്റെ ചിത്രീകരണവും ഇപ്പോള്‍ നടക്കുകയാണ് എന്നതാണ് മറ്റൊരു റിപ്പോര്‍ട്ട്. ചക്രവാളം അടുത്തെത്തുമ്പോള്‍ ഡി 50ന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എന്നാണ് നായകനുമാകുന്ന ധനുഷ് അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നു. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ഓം പ്രകാശ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ഡി 50ല്‍ വേഷമിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷമായിരിക്കും.

ധനുഷിന്റേതായി ക്യാപ്റ്റൻ മില്ലെര്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. അരുണ്‍ മതേശ്വരനാണ് ധനുഷിന്റെ ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് നായികയാകുന്നത് പ്രിയങ്ക മോഹനാണ്. തിരക്കഥയെഴുതുന്നതും അരുണ്‍ മതേശ്വരൻ തന്നെയാണ്.

Read More: കൊടുങ്കാറ്റായി മാറിയ കണ്ണൂര്‍ സ്‍ക്വാഡ്, കളക്ഷനില്‍ മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക