നടൻ ധനുഷിന്റെ അടുത്ത ചിത്രം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന 'കര'യാണ്. അഭിനയരംഗത്തെ തിരക്കുകൾക്ക് ശേഷം മാത്രമേ സംവിധാനത്തിലേക്ക് കടക്കൂ എന്ന് അദ്ദേഹം അറിയിച്ചു. Dhanush
നടനായും സംവിധായകനായും ഗായകനായും മറ്റും കഴിവ് തെളിയിച്ച താരമാണ് ധനുഷ്. ധനുഷ് നായകനായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കര'. 'പോർ തൊഴിൽ' എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചിത്രമാണിത്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ഇപ്പോഴിതാ കരയുടെ പ്രസ്സ് മീറ്റിനിടെ താൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തെ കുറിച്ചുള്ള ധനുഷിന്റെ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രവും പച്ചൈമുത്തു തമിഴരസന്റെ കൂടെയുള്ള ചിത്രവും പൂർത്തിയായതിന് ശേഷം മാത്രമേ ഇനി സംവിധാനത്തിലേക്കുള്ളൂ എന്നാണ് ധനുഷ് പറയുന്നത്. "രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി 55 ആദ്യം പൂർത്തിയാക്കും, അതിനുശേഷം, മാരി സെൽവരാജിനൊപ്പം മറ്റൊരു സിനിമയിലും തുടർന്ന് ലബ്ബർ പന്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ പച്ചൈമുത്തു തമിഴരസനൊപ്പം ഒരു സിനിമയിലും അഭിനയിക്കും. അപ്പോൾ ഇതെല്ലാം പൂർത്തിയാക്കാൻ എനിക്ക് കുറച്ച് വർഷങ്ങൾ വേണ്ടി വരും. അതിനുശേഷം മാത്രമേ എനിക്ക് സംവിധാനത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ." ധനുഷ് പറയുന്നു.
അമരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് D 55. ,അലയാളത്തിൽ നിന്ന് മമ്മൂട്ടിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം കര ഏപ്രിൽ 30 നാണ് തിയേറ്ററുകളിൽ എത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കരയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോയിലാണ് ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടുമുണ്ടാകുമെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. ജയറാമും കരയില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.
വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


