ധനുഷിന്റെ ഓരോ സിനിമയും പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടാറുണ്ട്. ധനുഷ് അത്രയേറെ ശ്രദ്ധിച്ചിട്ടാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത് എന്നത് തന്നെ കാരണം. ധനുഷിന്റെ മുൻകാല സിനിമകള്‍ പോലും അത്തരത്തിലുള്ളതാണ്. കഥയ്‍ക്കും ആഖ്യാനത്തിനുമൊക്കെ നായകനൊപ്പം തന്നെ പ്രാധാന്യമുള്ളവ. ധനുഷിന്റെ സിനിമകള്‍ തുടക്കം മുതല്‍ അങ്ങനെ തന്നെയാണ്. വേറിട്ട കഥകളുമായി എത്തുന്ന സംവിധായകരെ പരിഗണിക്കുന്ന ധനുഷ് അരുണ്‍ മതേശ്വരനുമായി കൈകോര്‍ക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

തമിഴകത്തെ പുതിയതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധേയനാണ് അരുണ്‍ മതേശ്വരൻ. അരുണ്‍ മതേശ്വരന്റെ ആദ്യ സിനിമയായ റോക്കിയുടെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടതാണ്. ട്രെയിലര്‍ തന്നെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീളുകയാണ്. ധനുഷും അരുണ്‍ മതേശ്വരനും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകളും വരുന്നു. ധനുഷിനെ അരുണ്‍ മതേശ്വരൻ കഥ വായിച്ചുകേള്‍പ്പിച്ചുവെന്നും അദ്ദേഹത്തിന് ഇഷ്‍ടമായെന്നുമാണ് വാര്‍ത്ത.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്‍ത ചിത്രമാണ് ധനുഷിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം. മാരി ശെല്‍വരാജിന്റെ കര്‍ണനാണ് ധനുഷിന്റെ മറ്റൊരു ചിത്രം.

അരുണ്‍ മതേശ്വരൻ കീര്‍ത്തി സുരേഷിനെ നായികയാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ശാനി കയിധം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.