കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ധനുഷ് പറയുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ധനുഷിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ജഗമേ തന്തിരം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാ തിയറ്റര്‍ ഉടമകളും, വിതരണക്കാരും, സിനിമ സ്‍നേഹികളും എന്റെ ആരാധകരും ആഗ്രഹിക്കുന്നതുപോലെ. കൈകോര്‍ക്കാമെന്നും ധനുഷ് പറയുന്നു.

മലയാളി താരം ജോജുവും ജഗമേ തന്തിരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പരിയേറും പെരുമാള്‍ എന്ന ശ്രദ്ധേയ ചിത്രത്തിന്റെ സംവിധായകൻ മാരി ശെല്‍വാരാജിന്റെ ധനുഷ് ചിത്രമായ കര്‍ണൻ ഏപ്രിലില്‍ തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.