ആദ്യ സിനിമയില്‍ തന്നെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍ എന്ന സിനിമയില്‍ വലിയ രീതിയിലാണ് സ്വീകാര്യത ലഭിച്ചത്. ദേശീയതലത്തിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. മാരി ശെല്‍വരാജിന്റെ പുതിയ സിനിമയും ഒരുങ്ങുകയാണ്. ധനുഷ് ആണ് ചിത്രത്തിലെ നായകൻ.

പരിയേറും പെരുമാള്‍ സിനിമ ധനുഷ് കണ്ടിരുന്നു. ചിത്രം ഇഷ‍്‍ടപ്പെട്ടതിന് ശേഷമാണ് ധനുഷ് മാരി സെല്‍വരാജിന്റെ സിനിമയില്‍ അഭിനയിക്കാൻ തയ്യാറായത്. പരിയേറും പെരുമാളിലെ പോലെ സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമയായിരിക്കും ധനുഷ് നായകനായി ഒരുങ്ങുക.  ഇത് ജനങ്ങളുടെ സിനിമയായിരിക്കും- മാരി സെല്‍വരാജ് പറയുന്നു. വര്‍ഷാവസാനം ചിത്രം ചിത്രീകരണം തുടങ്ങും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.