സുന്ദീപ് കിഷനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്.

പ്രഖ്യാപനം തൊട്ടേ ചര്‍ച്ചകളില്‍ നിറ‍ഞ്ഞുനില്‍ക്കുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലെര്‍'. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. പൂജാ ചടങ്ങുകളോടെ ചിത്രത്തിന് ഔദ്യോഗികമായി തുടക്കമായി.

തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷനും ധനുഷിനൊപ്പം 'ക്യാപ്റ്റൻ മില്ലെര്‍' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രിയങ്ക മോഹൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സത്യജ്യോതി ഫിലിംസ് ആണ് ധനുഷ് ചിത്രത്തിന്റെ നിര്‍മാണം.

Scroll to load tweet…

സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന സംവിധാനത്തിലുള്ള 'നാനേ വരുവേൻ' ആണ് ധനുഷിന്റേതായി ഇനി റിലീസ് ചെയാനുള്ള ചിത്രം. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സെല്‍വരാഘവൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' സംവിധാനം ചെയ്‍തത് മിത്രൻ ജവഹറാണ്. മിത്രൻ ജവഹര്‍ തന്നെ തിരക്കഥയും എഴുതിയ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഓം പ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് ചിത്രത്തിന്റെ വിതരണം. ഒരിടവേളയ്‍ക്ക് ശേഷം ധനുഷ് നായകനായി തിയറ്ററുകളില്‍ എത്തിയ ചിത്രവുമാണ് 'തിരുച്ചിദ്രമ്പലം'.

Read More : ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി