പ്രണയിച്ച് കൊതി തീരാത്ത യുവമിഥുനങ്ങളെ പോല്‍ ധന്യ മേരി വർഗീസും ജോൺ ജേക്കബും
ബിഗ് ബോസിലൂടെയും ശ്രദ്ധയാകര്‍ഷിച്ച സിനിമാ താരമാണ് ധന്യാ മേരി വര്‍ഗീസ്.

മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയങ്കരിയായ താരമാണ് ധന്യ മേരി വർഗീസ്. സിനിമകളിലൂടെ കഴിവ് തെളിയിച്ച താരം സീരിയലിലേക്ക് ചേക്കേറിയപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് ബിഗ് ബോസില്‍ എത്തി ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞും ശ്രദ്ധയാകര്‍ഷിച്ച ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവും നടനായ ജോൺ ജേക്കബ് ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ, പ്രണയിച്ച് കൊതിതീരാത്ത യുവ മിഥുനങ്ങളെപ്പോലെ റീലുമായി എത്തിയിരിക്കുകയാണ് നടി ധന്യയും ജോണും. ഒരു വേനൽ പുഴയിൽ തെളിനീരിൽ എന്ന പ്രണയ ഗാനത്തിനാണ് ഇരുവരും ചുവട് വെച്ച് അഭിനയിക്കുന്നത്. ഉള്ളിലെ പ്രണയത്തെ പൂർണമായും പ്രകടിപ്പിക്കുകയാണ് താരങ്ങള്‍ എന്ന് കാണുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നിങ്ങളിപ്പോഴും പ്രണയിച്ച് നടക്കുവാണോ എന്നാണ് ചിലർ ചോദിക്കുന്നത്.
എന്നാൽ ഇരുവരുടെയും പ്രണയ നിമിഷത്തേക്കാൾ അധികംപേർക്കും അറിയേണ്ടത് 'ആദി' ശരിക്കും മരിച്ചത് തന്നെയാണോ എന്നാണ്. ഏഷ്യാനെറ്റിലെ കാതോട് കാതോരം എന്ന പുതിയ പരമ്പരയിലാണ് ജോൺ ജേക്കബ് ഇപ്പോൾ വേഷമിടുന്നത്. തുടക്കത്തിൽ തന്നെ ആദി മീനു ജോടികളെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ആദിയുടെ മരണം വിശ്വസിക്കാൻ കഴിയാതെ എന്തെങ്കിലും ട്വിസ്റ്റ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്ന മീനുവിലൂടെ 'കാതോട് കാതോരത്തിന്റെ' കഥ പുരോഗമിക്കുന്നു. കൃഷ്ണേന്ദു ഉണ്ണികൃഷ്‍ൻനാണ് നായിക. സംവിധാനം പ്രവീൺ കടയ്ക്കാവൂർ ആണ്. ഗിരീഷ് ഗ്രാമിക എഴുതിയ കഥ ഗുഡ് കമ്പനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്ര ഷേണായിയാണ് നിർമിച്ചത്.
Read More: നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവിയും, ബോളിവുഡില്‍ ഇനി തെന്നിന്ത്യൻ നടിമാരുടെ കാലം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക