മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും

കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. അവരുടെ ആദ്യ മലയാള ചിത്രത്തില്‍ ഫഹദ് ആണ് നായകന്‍. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ പവന്‍ കുമാര്‍ ആണ് ചിത്രം ഒരുക്കുന്നത്. ധൂമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസ് സംബന്ധിച്ചാണ് അത്. ജൂണ്‍ 8 ന് ഉച്ചയ്ക്ക് 12.59 ന് ഹൊംബാളെ ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെ ട്രെയ്‍ലര്‍ എത്തും.

അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. പവന്‍ കുമാറിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. മാസ് വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുകയെന്നാണ് നിർമ്മാതാവ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞിരിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടെയാണ് ധൂമം.

റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു, ഭാനുമതി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. എഡിറ്റിംഗ് സുരേഷ് അറുമുഖൻ, സംഗീതം പൂർണചന്ദ്ര തേജസ്വി, ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ് കാർത്തിക് ​ഗൗഡ, വിജയ് സുബ്രഹ്മണ്യം, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്ഷൻ ഡയറക്ടർ ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ ജോസ്മോൻ ജോർജ്, പി ആർ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്‍റ് ബിനു ബ്രിങ് ഫോർത്ത്. ഹിറ്റ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ ഒത്തുചേരുന്ന ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുണ്ട് ധൂമം.

ALSO READ : വീക്കിലി ടാസ്‍കിനിടെ റിനോഷിന്‍റെ അസഭ്യ പ്രയോഗം? കടുത്ത എതിര്‍പ്പുമായി വിഷ്‍ണു അടക്കമുള്ള മത്സരാര്‍ഥികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News