ന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കൊവിഡ് 19 സ്ഥിരീകരിച്ചു. ധ്രുവ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ ലക്ഷണങ്ങളെ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാൻ തീരുമാനിച്ചതായും ധ്രുവ ട്വീറ്റ് ചെയ്തു.

”എനിക്കും ഭാര്യയ്ക്കും കൊവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോയത്. ഞങ്ങള്‍ സുഖം പ്രാപിച്ച് ഉടന്‍ തന്നെ തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി തുടരുക” എന്നായിരുന്നു ധ്രുവയുടെ ട്വീറ്റ്.

ജൂണ്‍ 7-ന് ആയിരുന്നു നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ചിരഞ്ജീവിയുടെ ഓര്‍മ്മകള്‍ മേഘ്‌നയും ധ്രുവയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയായിരുന്നു ചിരഞ്ജീവിയുടെ സിനിമാ അരങ്ങേറ്റം. അവസാനചിത്രം ശിവാര്‍ജുന ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് തീയേറ്ററുകളില്‍ എത്തിയത്. 2018ലായിരുന്നു മേഘ്ന രാജുമായുള്ള വിവാഹം.