നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഭയം ഭക്തി ബഹുമാനം' (ഭ ഭ ബ) എന്ന ചിത്രം ക്രിസ്മസിന് എത്തുമെന്ന് ധ്യാന്‍. ദിലീപ് നായകനാകുന്ന ഈ മാസ് കോമഡി എന്റർടെയ്നറിൽ മോഹൻലാലും ഉണ്ട്. നൂറിൻ ഷെരീഫും ഫാഹിം സഫറുമാണ് തിരക്കഥയൊരുക്കുന്നത്.
പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ഒന്നാകെ ഏറെ ചർച്ച ചെയ്യപ്പെട്ടൊരു സിനിമ സമീപ കാലത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. പ്രത്യേകിച്ച് റിലീസിന് മുൻപ്. ഈ സിനിമയുടെ ഓരോ അപ്ഡേറ്റിന് വേണ്ടിയും ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാസ്വാദകർ കാത്തിരിക്കുന്നത്. വെറുന്നുമല്ല ദിലീപ് നായകനായി എത്തുന്ന ഭ ഭ ബ ആണ് ആ ചിത്രം. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. റിലീസ് വിവരവും താരം പങ്കുവച്ചു.
'ഭഭബ ഈ വരുന്ന ക്രിസ്മസിന് റിലീസ് ചെയ്യുകയാണ്. എല്ലാവർക്കും അറിയാവുന്നത് പോലെ ദിലീപേട്ടൻ ഉണ്ട്. ചേട്ടനുണ്ട്. ഞാൻ ഉണ്ട്. പിന്നെ ചെറിയൊരാളും കൂടി ഉണ്ട്. സിനിമയിലെ ഒരേയൊരു രാജാവ്. ലാൽ സർ ഉണ്ട്. ലാൽ സാറിന്റെ കൂടെ സിനിമ ചെയ്യുക എന്നത് നമ്മുടെ ഒക്കെ ഒരു സ്വപ്നമാണ്', എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധ്യാൻ.
ഭഭബയിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന പൂർണ പേരുള്ള സിനിമയിൽ ദിലീപും മോഹൻലാലും തമ്മിൽ ഒരു ഗാനരംഗം ഉണ്ടെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ.
ഒരു മാസ് കോമഡി എന്റർടെയ്നർ ആയൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി മാസ്റ്റര്‍ തുടങ്ങിയവരും ഭഭബയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.



