ജെയിംസ് എന്നാണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ എറണാകുളത്ത് ആരംഭിക്കും.  

യുവ താരം ധ്യാന്‍ ശ്രീനിവാസന്‍ പൊലീസ് വേഷത്തില്‍ എത്തുന്നു. കുമ്പാരീസിന് ശേഷം സാഗര്‍ ഹരി സംവിധാന ചെയ്യുന്ന ചിത്രത്തിലാണ് താരം കാക്കി അണിയുന്നത്. ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ജെയിംസ് എന്നാണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ എറണാകുളത്ത് ആരംഭിക്കും. 

ഇന്ദ്രന്‍സ്, ഡോ. റോണി ഡേവിഡ്, ജോണി ആന്റണി, അംബിക, ശ്രീവിദ്യ, ആതിര എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ സാഗര്‍ തന്നെയാണ്.

നിരവധി ചിത്രങ്ങളാണ് ധ്യാന്‍ ശ്രീനിവാസന്റെ മുമ്പിലുള്ളത്. '9 എം.എം',പ്രകാശന്‍ പറക്കാട്ടെ,പൗഡര്‍ സിന്‍സ് 1905,കോടീശ്വരന്മാരുടെ ഖാലി പഴ്‌സ് എന്നീ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.