രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന "വിസിറ്റർ" എന്ന ഹൊറർ ത്രില്ലർ ചിത്രത്തിൽ ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നിഗൂഢതയും ആകാംഷയും നിറഞ്ഞ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന “വിസിറ്റർ” സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. ഒരു ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഏറെ നിഗൂഢതയും ത്രില്ലും ഒളിപ്പിച്ചു വെച്ച് കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിക്കുന്ന മോഷൻ പോസ്റ്റർ ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് രണ്ട് ദിവസം മുൻപ് നടന്നിരുന്നു. ദിലീപ് ആയിരുന്നു ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചത്. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നീതു മാത്യു ആണ്. കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, വിഷ്ണു ജി വാര്യർ, മധു വാര്യർ, കെപിഎസി ലീല, അമി വിജോയ്, പ്രീതം ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അരുൺ മുരളീധരൻ സംഗീതം പകരുന്നു. എഡിറ്റിംഗ്- നിധിൻ രാജ് അറോൾ. മനു മഞ്ജിത് ആണ് ചിത്രത്തിന് വരികൾ രചിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്-എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പിആർ ആൻഡ് മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പി ആർ ഓ -എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming