Asianet News MalayalamAsianet News Malayalam

'ഞാന്‍ തല്ലിയില്ലായിരുന്നെങ്കില്‍ അവന്മാര്‍ പിടിച്ച് പഞ്ഞിക്കിട്ടേനെ'; ചീനാ ട്രോഫിയുടെ പുതിയ ടീസര്‍

ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍.

dhyan sreenivasan cheena trophy movie new teaser joy
Author
First Published Dec 13, 2023, 2:37 PM IST

തീയറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ധ്യാന്‍ ശ്രീനിവാസന്റെ 'ചീനാ ട്രോഫി'യുടെ പുതിയ ടീസര്‍ പുറത്ത്. അനില്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ചീന ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തല സംഗീതം: വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് എസ് നായര്‍, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, മേക്കപ്പ്: അമല്‍, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്‌സല്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍: ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.

സല്‍മാന്റെ ടൈഗര്‍ 3 ഇനി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു 
 

Latest Videos
Follow Us:
Download App:
  • android
  • ios