ധ്യാൻ ശ്രീനിവാസൻ വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു.

ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനായത്. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. 

നിവിൻ പോളി നായകനായ ലൗ ആക്ഷൻ ഡ്രാമ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമാണോ പുതിയ സിനിമ എന്ന് വ്യക്തമല്ല. ഫണ്‍ടാസ്റ്റിക് ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പുതിയ സിനിമയും. ആരൊക്കെയാകും അഭിനേതാക്കള്‍ എന്ന കാര്യം വ്യക്തമല്ല. സിനിമയുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.