ജൂൺ 21ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

ധ്യാൻ ശ്രീനിവാസൻ നായക കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജൂൺ 21ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഒരു തെരഞ്ഞെടുപ്പ് സമയത്ത് പോളിങ്ങ് ബൂത്തിൽ നടക്കുന്ന വാക്കു തർക്കവും അടിപിടിയിൽ നിന്നുമാണ് കഥയുടെ ആരംഭം എന്ന തരത്തിലാണ് ചത്രത്തി​ന്റെ ട്രെയിലർ എത്തിയിരിക്കുന്നത്. ആക്ഷനും പ്രണയവും നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളും എല്ലാം ഉൾപ്പെടുന്നതാകും ചിത്രമെന്നും ട്രെയിലറിൽ നിന്നും വ്യക്തമാണ്. 

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. 

അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രമേഷ് പണിക്കർ ആണ് സഹനിർമ്മാതാവ്. 

Swargathile Katturumbu | Trailer | Jespal Shanmugan | Bijibal | Dhyan Sreenivasan | Gayathri Ashokan

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സിറിൽ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം -അശ്വഘോഷൻ, സംഗീതം -ബിജിബാൽ, വരികൾ -സന്തോഷ് വർമ്മ, സാബു ആരക്കുഴ. എഡിറ്റർ -കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ -ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, ആർട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാർ എടപ്പാൾ, മേക്കപ്പ് -രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയരാജ്, അസോസിയേറ്റ് ഡയറക്ടർ -രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആർ.ഓ -പി.ശിവപ്രസാദ്, സ്റ്റിൽസ് -ശ്രീനി മഞ്ചേരി, ഡിസൈൻസ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അമ്പമ്പോ..ആരാ ഈ ചുള്ളൻ ? മലയാളത്തിന്റെ ബാലതാരം, ഇന്ന് വയസ് 20, താരത്തെ കണ്ട് ഞെട്ടി ആരാധകർ